നുണപരിശോധനാ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറും. പൊലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് ലാബില്‍ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് നാലര വരെ നീണ്ടു.
ചോദ്യം ചെയ്തപ്പോള്‍ പരസ്‌പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനാലാണ് ഷെറിനെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. സുഹൃത്ത് ബാസിതിനെക്കുറിച്ച് ഷെറിന്‍ നല്കിയ മൊഴിയും ബാസിതിന്‍റെ സുഹൃത്തുക്കള്‍ നല്കിയ മൊഴിയും പരസ്‌പര വിരുദ്ധമായിരുന്നു.
ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷെറിനെ 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റിമാന്‍ഡില്‍ കഴിയുന്ന ഷെറിന്‍റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ചെങ്ങന്നൂര്‍ കോടതിയില്‍ വാദം നടക്കും.