ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സൈലന്‍റ് വാലിക്ക് 25 വയസ് (25 years to Silent Valley)
Feedback Print Bookmark and Share
 
PRO
PRO
സൈലന്‍റ് വാലി ദേശീയോദ്യാനത്തിന്‍റെ രജതൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തിരി തെളിയും. പാലക്കാട്‌ മുണ്ടൂരില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ പങ്കെടുക്കും. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള തപാല്‍ സ്റ്റാമ്പും ഇന്ന് പുറത്തിറക്കും.

കേന്ദ്രമന്ത്രി ജയറാം രമേഷ്‌ ആയിരിക്കും സ്റ്റാമ്പ് പ്രകാശനം ചെയ്യുക. മുണ്ടൂരില്‍ നടക്കുന്ന രജതജൂബിലി ആഘോഷ ചടങ്ങില്‍ വടക്കന്‍ മേഖല പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഹില്‍ഡ എബ്രഹാം ജയറാം രമേഷിന്‌ സ്റ്റാമ്പ് കൈമാറും.

1984 നവംബര്‍ 15നാണ്‌ സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്‌. ഈ പ്രഖ്യാപനത്തിനു മുമ്പ്‌ അണക്കെട്ടു നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന കുന്തിപ്പുഴയുടെ സൈരന്ധ്രി മേഖലയാണ്‌ സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. സൈലന്‍റ് വാലി രാജ്യത്തിനു സമര്‍പ്പിച്ചത്‌ 1985 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയായിരുന്നു.

സെമിനാറുകള്‍, സൈലന്‍റ് വാലി സന്ദര്‍ശനം, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. ഞായറാഴ്ച മുക്കാലിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സൈലന്‍റ് വാലി സമരനായകരെ ആദരിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍