ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ജനുവരി 31നകം അരലക്ഷം പേര്‍ക്കു കൂടി പട്ടയം (Minister assures land ownership for half lakh people by Jan 31)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്തെ ഭൂരഹിതരായ അരലക്ഷം പേര്‍ക്ക് കൂടി 2010 ജനുവരി 31നുള്ളില്‍ പട്ടയവും കൈവശ രേഖകളും നല്‌കുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു.

ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 24 ന്‌ വിഴിഞ്ഞത്ത്‌ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും. രണ്ട്‌ ഘട്ടങ്ങളിലായിട്ടായിരിക്കും പട്ടയവിതരണം നടക്കുക.

നവംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ നീളുന്ന ആദ്യഘട്ടത്തില്‍ കര്‍ഷകര്‍, മലയോര വാസികള്‍, ആദിവാസികള്‍, ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം പട്ടയം വിതരണം ചെയ്യും.

രണ്ടാംഘട്ടത്തില്‍ ജനുവരി രണ്ടിന്‌ ശേഷം വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്കുള്ള ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍