കോഴിക്കോട്, വെള്ളി, 20 നവംബര്‍ 2009( 14:51 IST )
PRO
PRO
കാസര്‍കോട് സംഘര്‍ഷം സംബന്ധിച്ച അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ സേവനം തന്നെ ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട് സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാസര്‍കോട് സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി ഇന്ന് പൊലീസ് അറസ്‌റ്റ് ചെയ്തു. ഇന്നലെ മൂന്നുപേരെ അറസ്‌റ്റ് ചെയ്തതിനു പുറമേയാണിത്.