ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കാസര്‍കോട്: ആറുപേര്‍ കൂടി അറസ്‌റ്റില്‍ (Eight more arrested relating to Kasarkode issue)
Feedback Print Bookmark and Share
 
PRO
PRO
കാസര്‍കോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് എസ്‌പി പി പ്രകാശാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനു നേരെയും ആരാധനാലയത്തിനു നേരെയും അക്രമം നടത്തിയതിനാണ് അറസ്‌റ്റ്.

കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും നല്‍കിയ സ്വീകരണത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് വെടിവെയ്‌പിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ മറ്റൊരാള്‍ കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍