അമേരിക്കന്‍ മലയാളി ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ (65) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മരുമകള്‍ ഷെറിനെ ഇന്ന് നുണ പരിശോധനയ്‌ക്ക് വിധേയയാക്കും.
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്‌പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനാലാണ് ഷെറിനെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
സുഹൃത്ത് ബാസിതിനെക്കുറിച്ച് ഷെറിന്‍ നല്ക്കിയ മൊഴിയും ബാസിതിന്‍റെ സുഹൃത്തുക്കള്‍ നല്കിയ മൊഴിയും പരസ്‌പര വിരുദ്ധമായിരുന്നു.
അതേസമയം, ബാസിതും മറ്റൊരു സുഹൃത്തും ബാംഗ്ലൂരില്‍ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അന്വേഷണം ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷെറിനെ 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
റിമാന്‍ഡില്‍ കഴിയുന്ന ഷെറിന്‍റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ചെങ്ങന്നൂര്‍ കോടതിയില്‍ വാദം നടക്കും.