കെ മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലക്കാട് മൂലത്തറ ഡാം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.
മൂലത്തറ ഡാം തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ട്. മൂലത്തറ ഡാം തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മരിച്ച കര്‍ഷക തൊഴിലാളി പാലക്കാട് കോട്ടായി എടക്കാട്ടുപടി വേലായുധന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.