ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഹാലിമിനെ വീണ്ടും ചോദ്യം ചെയ്യും (Crime Branch again questioning Abdul Halim)
Feedback Print Bookmark and Share
 
PRO
PRO
കോഴിക്കോട് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റു ചെയ്‌ത അബ്‌ദുള്‍ ഹാലിമിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കളമശ്ശേരി ബസ് കത്തിക്കലുമായി കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശി നവാസിനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാലിമിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ മുഖ്യപ്രതി തടിയന്‍റവിട നസീറിനും നവാസിനും പണം എത്തിച്ചു നല്‍കിയത് ഹാലിം ആയിരുന്നെന്ന് നവാസ് ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരിക്കല്‍ 40 ലക്ഷം രൂപ ഹാലിം തടിയന്‍റവിട നസീറിന് കൈമാറിയിരുന്നു എന്നും നവാസ് മൊഴി നല്‍കിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹാലിമിനെ വീണ്ടും ചോദ്യം ചെയ്യുക.

അബ്‌ദുള്‍ ഹാലിം ഇപ്പോള്‍ കോഴിക്കോട് ജയിലില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കോഴിക്കോട് ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍