ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പുന:പ്രവേശനം: മുരളി ഇന്ന് ആന്‍റണിയെ കാണും (Back to Congress: Muraleedharan will meet Antony on today)
Feedback Print Bookmark and Share
 
PRO
PRO
കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ എ കെ ആന്‍റണിയെ ഇന്ന് കാണും. കഴിഞ്ഞ ദിവസം മൊഹ്‌സിന കിദ്വായിക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് മുരളീധരന്‍ ആന്‍റണിക്ക് നല്‍കും.

ഇന്നലെ വൈകുന്നേരമാണ് മുരളീധരന്‍ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായി കൂടിക്കാഴ്‌ച നടത്തിയത്. 40മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു നിന്നിരുന്നു.

സകല തെറ്റുകളും പൊറുക്കണമെന്ന് അപേക്ഷിച്ചുള്ള കത്ത് മുരളി മൊഹ്‌സിനയ്‌ക്ക് നല്‌കി. സോണിയ ഗാന്ധിയുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്ന് മൊഹ്‌സിന പറഞ്ഞിരുന്നു.

ഇന്ന് ആന്‍റണിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായും മുരളീധരന്‍ കൂടിക്കാഴ്‌ച നടത്തും.

അതേസമയം, മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, മുരളിയുടെ കോണ്‍ഗ്രസ് മടക്കത്തിനുള്ള അവസ്ഥ ഉണ്ടാക്കുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍