തിരുവനന്തപുരം, ബുധന്‍, 18 നവംബര്‍ 2009( 09:02 IST )
PRO
സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ യു.ഡി.എഫിന്‍റെ ഉന്നതാധികാര സമിതിയോഗം ഇന്ന് ചേരും. കാസര്‍ഗോഡ് വെടിവെയ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇന്നലെ കാസര്‍ഗോഡ് സന്ദര്‍ശിച്ച വീരേന്ദ്രകുമാര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടിരുന്നു. സംഘത്തിന്‍റെ സന്ദര്‍ശന റിപ്പോര്‍ട്ടായിരിക്കും യോഗം ചര്‍ച്ച ചെയ്യുക.
പിസി ജോര്‍ജിന്‍റെ നേതൃത്വത്തിലായിരുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതിന് ശേഷം ചേരുന്ന ആദ്യ മുന്നണി യോഗം എന്ന പ്രത്യേകതയും ഉണ്ട്. പിസി ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും.