മാക്ട ഫെഡറേഷന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വിനയന്‍ രാജിവെച്ചു. സിപിഐ നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ കാനം രാജേന്ദ്രന്‍ ആണ് പുതിയ പ്രസിഡന്‍റ്. കൊച്ചിയില്‍ ചേര്‍ന്ന മാക്ട ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്.
മൂന്ന് മാസം മുമ്പ് രാജി നല്‍കിയതാണെന്നും ജനറല്‍ ബോഡി യോഗം ഇത് അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും വിനയന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ മാക്ടയില്‍ നിന്ന് രാജിവെച്ചിരുന്നു.
സംഘടനയുടെ നിര്‍വ്വാഹക സമിതിയംഗമായി വിനയന്‍ തുടരും. വര്‍ക്കിംഗ് ചെയര്‍മാനായി ടി രാധാകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി എ ആര്‍ കണ്ണനെയും ട്രഷറര്‍ ആയി നന്ദന്‍ ഇടപ്പള്ളിയെയും തെരഞ്ഞെടുത്തു.