മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇന്ന് തേക്കടിയില്‍ 34 മില്ലീമീറ്ററും മുല്ലപ്പെരിയാറില്‍ 4.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സമീപപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. സെക്കന്‍ഡില്‍ 3100 ലധികം ഘനയടി ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തിയിട്ടുണ്ട്. 1500 ഓളം അടിമാത്രമാണ് തമിഴ്‌നാട് എടുക്കുന്നത്.
തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലും ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. സ്പില്‍വേകള്‍ കാടും പടലും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മുല്ലപ്പെരിയാറിലെ അധിക ജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നതിനാണ് സ്പില്‍വേകള്‍ ഉള്ളത്. കേരളം അധികജലം ഒഴുക്കാതിരിക്കുന്നതിന് വേണ്ടിയാണ് തമിഴ്നാട് സ്പില്‍വേകള്‍ കൃത്യമായി വൃത്തിയാക്കാതെ ഇട്ടിരിക്കുന്നത്.