ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പള്ളിക്കെതിരെ എം എം ഹസന്‍ (Hassan takes a dig at Mullappalli)
Feedback Print Bookmark and Share
 
PRO
കെ മുരളീധരന്‍റെ മടങ്ങിവരവ് സംബന്ധിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന അച്ചടക്കലം‌ഘനമാണോ എന്ന് പരിശോധിക്കുമെന്ന് കെപിസിസി വക്താവ് എം‌എം ഹസന്‍. മുല്ലപ്പള്ളിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കെപിസിസി എക്സിക്യൂട്ടീവ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. ഇതിനെതിരെ പരസ്യപ്രസ്താവന നടത്തുന്നത് ശരിയായ നടപടിയല്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

മുരളീധരനെ പോലെയുള്ളവരെ കോണ്‍ഗസില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായം. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന് നേരത്തെ കൊച്ചിയില്‍ കെപിസിസി യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍