ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ശബരിമല യോഗം എം‌എല്‍‌എ ബഹിഷ്കരിച്ചു (MLA Bycotted from sabarimala review meeting)
Feedback Print Bookmark and Share
 
PRO
ശബരിമല തീര്‍ത്ഥാടനം മുന്‍ നിര്‍ത്തി ചേര്‍ന്ന അവലോകന യോഗത്തില്‍ നിന്ന് പത്തനംതിട്ട എം‌എല്‍‌എ ശിവദാസന്‍ നായര്‍ ഇറങ്ങിപ്പോയി. ശബരിമല തീര്‍ത്ഥാടനത്തെ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം‌എല്‍‌എയുടെ ബഹിഷ്കരണം.

കഴിഞ്ഞ പത്താം തീയതി മുഖ്യമന്ത്രി യോഗം വിളിച്ചെങ്കിലും ഇത് നടന്നില്ല. അവലോകന യോഗങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും എന്ന നിലയില്‍ മാത്രമൊതുങ്ങുകയാണ്. യുഡി‌എഫ് നേതാക്കളെയോ എം‌എല്‍‌എ മാരെയോ യോഗത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ശിവദാസന്‍ നായര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെയും ശിവദാസന്‍ നായര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ ലാഘവബുദ്ധിയോടെ കാണുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് യോഗത്തില്‍ നിന്ന് ഇവര്‍ വിട്ടുനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ശിവദാസന്‍ നായരുടെ ഇറങ്ങിപ്പോക്ക്.
ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. പമ്പയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ ബിനോയ് വിശ്വം പികെ ശ്രീമതി എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍