ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ കേന്ദ്രങ്ങളായി (Medical colleges became referral centres)
Feedback Print Bookmark and Share
 
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഇന്നുമുതല്‍ റഫറല്‍ കേന്ദ്രങ്ങളായി. ഇന്ന് മുതല്‍ സാധാരണ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ നേരിട്ട് ചികിത്സ തേടാനാകില്ല. മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തെങ്കില്‍ മാത്രമേ ഇനി മെഡിക്കല്‍ കോളേജില്‍ പരിശോധിക്കൂ.

ഏത് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാം. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഇനി മുതല്‍ രോഗികള്‍ സാധാരണ രോഗങ്ങള്‍ക്ക് ചികിത്സ തേടേണ്ടത്. എന്നാല്‍, താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്ന് ആരോപണമുണ്ട്.

മെഡിക്കല്‍ കോളേജുകളിലെ ഒപി വിഭാഗം കാലക്രമേണ പൂര്‍ണമായും നിര്‍ത്താനുള്ള പദ്ധതിയാണ് ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍, ഒപി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ കേന്ദ്രങ്ങളാകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്ക് നേരിട്ട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടാ‍മെന്ന് മന്ത്രി പറഞ്ഞു.

ഏത് തട്ടിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ റഫര്‍ ചെയ്യാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ കേന്ദ്രങ്ങളാകുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലായിരുന്നു പികെ ശ്രീമതിയുടെ വിശദീകരണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍