നിര്‍ധനരുടെ ചികിത്സാച്ചെലവുകള്‍ ഇനി പഞ്ചായത്തുകള്‍ വഹിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിരക്ഷ സമഗ്ര ഹോം കെയര്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.