ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ഡിസംബര്‍ ഇരുപതിനകം തെരഞ്ഞെടുക്കും. കേന്ദ്ര നിരീക്ഷകനെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മറ്റിയോഗത്തില്‍ പുതിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ അഭിപ്രയ ഐക്യമുണ്ടാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം.
ജില്ലാ പ്രസിഡന്‍റുമാരെ ഡിസംബര്‍ 15 നകവും മണ്ഡലം പ്രസിഡന്‍റുമാരെ ഈ മാസം 20 നകവും തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് യോഗത്തില്‍ പല പേരുകളും പരിഗണനയ്ക്ക് വന്നിരുന്നു.
സംഘടനാ സെക്രട്ടറി വി സതീഷ് ഇതിനിടെ വി മുരളീധരനെ സംസ്ഥാന പ്രസിഡന്‍റാക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും എംടി രമേശ് ഉള്‍പ്പെടെ ഏതാനും പേര്‍ ഇതിനെ എതിര്‍ത്തു. വി മുരളീധരനെ കൂടാതെ സികെ പത്മനാഭന്‍റെ പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി. തീരുമാനങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കും.