ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മൂലത്തറ: റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം (Moolathara reservoir: expert committee will submit report within one week)
Feedback Print Bookmark and Share
 
PRO
ആളിയാര്‍ ഡാമിലെ ജലം തുറന്നുവിട്ടതിനെ തുടര്‍ന്ന് മൂലത്തറ റെഗുലേറ്റര്‍ തകരാനിടയായ സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മൂലത്തറ ഡാം സന്ദര്‍ശിച്ച ശേഷമാണ് സമിതി അംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി ലതികയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധസമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആളിയാര്‍ ഡാം, മണക്കടവ് വിയര്‍ എന്നീവയും സംഘം സന്ദര്‍ശിക്കും. സംസ്ഥാന മന്ത്രിസഭയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ആളിയാര്‍ ഡാം ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്നാട് തുറന്നുവിടുകയായിരുന്നു. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ചിറ്റുര്‍ പുഴയും ഭാരതപ്പുഴയും രണ്ട് ദിവസത്തോളം കരകവിഞ്ഞ് ഒഴുകുകയായിരുന്നു. തമിഴ്നാട് ആളിയാറില്‍ നിന്ന് തുറന്ന് വിടുന്ന അധികജലം സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ് മൂലത്തറ റെഗുലേറ്റര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍