സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ കേന്ദ്രങ്ങളാകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി പികെ ശ്രീമതി പറഞ്ഞു. രോഗികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്ക് നേരിട്ട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടാമെന്ന് മന്ത്രി പറഞ്ഞു. ഏത് തട്ടിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ റഫര്‍ ചെയ്യാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ആശുപത്രികളിലേക്ക് 44.81 കോടി രൂപയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ കേന്ദ്രങ്ങളാകുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലായിരുന്നു പികെ ശ്രീമതിയുടെ വിശദീകരണം.
ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ കേന്ദ്രങ്ങളാകുന്നത്. സാധാരണ അസുഖങ്ങള്‍ക്ക് ഇനി മെഡിക്കല്‍ കോളേജില്‍ നേരിട്ട് ചികിത്സ തേടാനാകില്ല. മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തെങ്കില്‍ മാത്രമേ ഇനി മെഡിക്കല്‍ കോളേജില്‍ പരിശോധിക്കൂ. എന്നാല്‍ താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.