ഓണക്കാലത്ത് സംസ്ഥാനത്തിന് അനുവദിച്ച അരി ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനോട് അഭ്യര്‍ത്ഥിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) യിലെ തൊഴില്‍ തര്‍ക്കം മൂലമാണ് അരി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതെന്നും മന്ത്രി ശരത് പവാറിനെ അറിയിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് മന്ത്രി സി ദിവാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബന്ദും ഹര്‍ത്താലും തൊഴില്‍ സമരങ്ങളും കേരളത്തിന്‍റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
ബ്രസീലില്‍ നിന്ന് സംസ്ഥാനത്തേക്ക് പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.