ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ലോറി അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ 5.30നായിരുന്നു അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാരാരിക്കുളം സ്വദേശികളായ ഫെലിക്സ്,സെബാസ്റ്റിയന്‍,ജോസഫ്, ക്ലീറ്റസ് എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ലോറി ഹാര്‍ബറിലേക്ക് തിരിയുന്നതിനിടെ വേഗതയിലെത്തിയ ലോറി വണ്ടിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു.