ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കാരണവരുടെ കൊലപാതകം: മരുമകള്‍ അറസ്റ്റില്‍ (Karanavars murder Police suspects family members)
Feedback Print Bookmark and Share
 
PRO
PRO
മരുമക്കളുടെ സ്വത്ത് മോഹമാണ് ചെങ്ങന്നൂരില്‍ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര എം കാരണവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് വ്യക്തമായി. കൊലപാതകവുമായി ബന്ധപ്പെട്ട് കാരണവരുടെ മരുമകള്‍ ഷെറിയെ ഇന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതുവരെ പൂര്‍ത്തിയായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്.

ഷെറിയെ കൂടാതെ കാരണവരുടെ മകള്‍ ബെറ്റ്‌സിയുടെ മുന്‍ ഭര്‍ത്താവും ഷെറിന്‍റെ ബന്ധുവുമായ ഷാജനും കൊലപാതകത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്. കാരണവരുടെ ഇളയമകന്‍ ബിനുവിന്‍റെ ഭാര്യയായ ഷെറിന്‍ ഷാജനുമായും ഷാജന്‍റെ സഹോദരന്‍ ഷിജുവുമായും കൂടിയാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് സൂചനകള്‍.

അതേസമയം ബാംഗ്ളൂരിലും എറണാകുളത്തും പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പൂര്‍ത്തിയായി. കൊലപാതകം നടന്ന ദിവസം മുതല്‍ ഷെറിന്‍ പൊലീസ് കസ്‌റ്റഡിയിലായിരുന്നു. ഷെറിന് ഷാജനും ഷിജുവുമായി ചേര്‍ന്ന് പല സാമ്പത്തിക ഇടപാടുകളും ബിസിനസുകളും ഉള്ളതായാണ്‌ വിവരം. ഇവര്‍ക്ക് ഷാജന്‍റെ നാടായ കട്ടപ്പന കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് പണം തട്ടിപ്പുള്ളതായും സൂചനയുണ്ട്.

കാരണവരുടെ ദുരൂഹമായ മരണത്തെ തുടര്‍ന്ന് അടുത്ത ബന്ധുക്കളെയും വീട്ടിലെ ജോലിക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ബെറ്റ്‌സിയുടെ മുന്‍ ഭര്‍ത്താവിനെയും സഹോദരനെയും ബെറ്റ്‌സിക്ക് ഷാജനിലുള്ള രണ്ട് മക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിച്ചിരുന്നു. കാരണവര്‍ കൊല്ലപ്പെടുന്നതിന് തലേന്ന് ബെറ്റ്‌സിയുടെ മുന്‍ ഭര്‍ത്താവും ഷെറിന്‍റെ ബന്ധുവുമായ ബുള്‍ഗാന്‍ താടിക്കാരന്‍ ഷാജനും സഹോദരനും കാരണവേഴ്‌സ് വില്ലയില്‍ എത്തിയിരുന്നു. ബെറ്റ്‌സിയുടെയും ഷാജന്‍റെയും ബന്ധത്തില്‍ പിറന്ന കുട്ടികള്‍ രണ്ട് കൊല്ലമായി കാരണവരോടൊപ്പമായിരുന്നു താമസം. എന്നാല്‍, കഴിഞ്ഞ ദിവസം കാരണവരെ കാണാനെത്തിയ ഷാജന്‍ മക്കളെയും കൊണ്ടാണ് തിരിച്ചു പോയത്. ഇവര്‍ മടങ്ങിയതിന്‍റെ പിറ്റേദിവസം കാരണവര്‍ മരിച്ചിരുന്നു.

എന്നാല്‍ കാരണവര്‍ മരിച്ച രാത്രി അപരിചിതരായ മൂന്നുപേരെ കണ്ടിരുന്നുവെന്നും ഇതില്‍ ഒരാള്‍ ബുള്‍ഗാന്‍ താടിക്കാരനായിരുന്നെന്നും അയല്‍വാസി പൊലീസിന് മൊഴി നലകിയിയിരുന്നു. ഇതാണ് ഷാജനെയും കൂട്ടരെയും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം, കാരണവര്‍ തന്‍റെ വില്‍പത്രം രണ്ട് തവണ മാറ്റിയെഴുതിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

ആദ്യം ഇരുനില വീടും 72 സെന്‍റ് സ്ഥലവും മകന്‍ ബിനുവിന്‍റെയും കുടുംബത്തിന്‍റെയും പേരിലായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ആറുമാസം മുമ്പ് ഈ വില്‍പത്രം മാറ്റിയെഴുതിയിരുന്നു. മാറ്റിയെഴുതിയ വില്‍പത്രത്തില്‍ ആദ്യത്തെ വില്‍പത്രത്തില്‍ ഉണ്ടായിരുന്ന മൂന്നുപേരുടെ പേരില്‍ ഒരാളുടെ പേര് മാറ്റിയെന്ന് കാരണവരുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു.

ആദ്യ വില്‍പത്രത്തില്‍ കാരണവരുടെ മകന്‍ ബിനു, ഭാര്യ ഷെറിന്‍, മകള്‍ ഐശ്വര്യ എന്നിവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വില്‍പത്രം മാറ്റിയെഴുതിയപ്പോള്‍ ഷെറിന്‍റെ പേര് ഒഴിവാക്കിയിരുന്നെന്നാണ് സൂചനകള്‍. ഇതാണ് കാരണവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വില്‍പത്രം ഇപ്പോള്‍ ബാങ്ക് ലോക്കറിലാണ്. മരുമക്കളുടെ സ്വത്തിനോടും പണത്തിനോടുള്ള ആര്‍ത്തിയാണ് കാരണവരുടെ കൊലപാതകത്തില്‍ കലാശിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍