ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കൊച്ചി മെട്രോയ്ക്ക് തടസങ്ങള്‍ ഇല്ല: കേന്ദ്രമന്ത്രി (No hindrance for Kochi metro project)
Feedback Print Bookmark and Share
 
കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതിന് നിലവില്‍ തടസങ്ങള്‍ ഒന്നുമില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. സ്വാകാര്യ പങ്കാളിത്തത്തോടെയോ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയോ പദ്ധതി നടപ്പാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ആദ്യ അന്തര്‍ സംസ്ഥാന മെട്രോ റെയ്‌ഇല്‍ പാത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയ്പാല്‍ റെഡ്ഡി. കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ നോഡല്‍ ഏജന്‍സി കേന്ദ്ര നഗരവികസന മന്ത്രാലയമാണ്.

നിലവില്‍ ധനമന്ത്രാലയത്തിന് പദ്ധതിയോട് എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും ജയ്പാല്‍ റെഡ്ഡി പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍