ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഹര്‍ത്താല്‍ വേണ്ട: കോണ്‍ഗ്രസ് (Congress to avoid Hartal)
Feedback Print Bookmark and Share
 
ഹര്‍ത്താല്‍ പഴഞ്ചന്‍ സമര മുറയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ ഹര്‍ത്താലുകള്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കെ പി സി സി നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം‍, മുരളീധരനെ പേടിക്കേണ്ട ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മുരളീധരന്‍റെ കോണ്‍ഗ്രസ് പ്രവേശം സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറി. മുരളിയെ തിരിച്ചെടുക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോടും ഇരുവരും പ്രതികരിച്ചില്ല.

ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ആശങ്കയില്ല. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതിയില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍