ന്യൂഡല്‍ഹി, തിങ്കള്‍, 9 നവംബര്‍ 2009( 15:16 IST )
ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയെ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന പിന്മാറി. പനോരമയിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുത്ത ജൂറി അംഗം ബോബി ബേഡിയുമായി പരിചയമുള്ളതിനാലാണ് അദ്ദേഹത്തിന്‍റെ പിന്‍മാറ്റം.
ചിത്രം പനോരമയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ പഴശ്ശിരാജ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. പഴശ്ശിരാജയെ പനോരമയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.