പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ചോദ്യപ്പേപ്പര്‍ തയ്യാറാക്കല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം (Govt must handle question paper preparation Directly: PC Vishnunath)
ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറി ചോദ്യപ്പേപ്പറില്‍ മെഴ്സി രവിയെ അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ കടന്നുകൂടിയതിനെ പരാമര്‍ശിച്ചാണ് വിഷ്ണുനാഥ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കെഎസ്ടിഎ ഉള്‍പ്പെടെയുള്ള അദ്ധ്യാപക സംഘടനകള്‍ക്ക് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കി കൊടുക്കുന്നതിനുള്ള മാര്‍ഗമാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കല്‍. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിസി വിഷ്ണുനാഥ് കാഞ്ഞങ്ങാട് പറഞ്ഞു.