ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ശരാശരി 73% (70% Average polling in 3 constituencies)
Feedback Print Bookmark and Share
 
സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ശരാശരി 73 ശതമാനം പോളിംഗ് ആണ് ഉണ്ടായിരിക്കുന്നത്. കണ്ണൂരില്‍ 79.20 ശതമാനവും ആലപ്പുഴയില്‍ 75.24 ശതമാനവും എറണാകുളത്ത് 64.64 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ പോളിംഗ് സമയം അവസാനിച്ചിട്ടും നീണ്ട ക്യൂ കാരണം 10 ബൂത്തുകളില്‍ പോളിംഗ് തുടര്‍ന്നു.

ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളില്‍ ചെറിയ സംഘര്‍ഷം ഉണ്ടായതൊഴിച്ചാല്‍ സമാധാനപരമായിരുന്നു പോളിംഗ്. കണ്ണൂരില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്രസേനയുടെ സാന്നിധ്യം ബൂത്തുകള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നു.

രാവിലെ മുതല്‍ ബൂത്തുകളില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പോളിങ് ശതമാനം ഉയരുന്നതിനനുസരിച്ച് സ്ഥാനാര്‍ത്ഥികളും തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്.

ആലപ്പുഴയില്‍ കനത്ത മഴയായിരുന്നെങ്കിലും വോട്ടര്‍മാര്‍ അതൊക്കെ അവഗണിച്ച് പോളിംഗ് ബൂത്തുകളില്‍ എത്തി.വോട്ടിംഗ് ശതമാനം ഉയരുന്നത് യു ഡി എഫിന് അനുകൂലമാണെന്നാണ് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ പ്രതികരിച്ചത്. എന്നാല്‍ എല്‍ ഡി എഫിന് അനുകൂലമായിരിക്കും വിധിയെഴുത്തെന്ന് ഇടതു നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍