സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശക്തമായ നിലയില്‍ തുടരുകയാണ്. കണ്ണൂര്‍ മണ്ഡലത്തില്‍ വൈകിട്ട് നാല് മണിക്കുള്ളില്‍ തന്നെ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ആലപ്പുഴയില്‍ 64 ശതമാനവും, എറണാകുളത്ത് 59 ശതമാനവും ആണ് നാല് മണി വരെയുള്ള പോളിംഗ്. ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളില്‍ ചെറിയ സംഘര്‍ഷം ഉണ്ടായതൊഴിച്ചാല്‍ സമാധാനപരമായിരുന്നു പോളിംഗ്. രാവിലെ മുതല്‍ ബൂത്തുകളില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു.
പോളിങ് ശതമാനം ഉയരുന്നതിനനുസരിച്ച് സ്ഥാനാര്‍ത്ഥികളും തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്.