സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും ആവേശകരമായ പോളിങ്. ഇതോടെ സ്ഥാനാര്‍ത്ഥികളും ആത്‌മവിശ്വാസത്തിന്‍റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്.
മഴ മൂലം ആലപ്പുഴ അല്പം തണുത്തെങ്കിലും തെരഞ്ഞെടുപ്പ് ചൂടിന് ഒരു കുറവും സംഭവിച്ചിട്ടില്ല. മഴ പെയ്‌തിട്ടും വീട്ടില്‍ മടിച്ചിരിക്കാതെ പോളിങ് ബൂത്തുകളില്‍ വന്ന് സമ്മതിദാനവകാശം വിനിയോഗിക്കുകയാണ് ആലപ്പുഴക്കാര്‍. രണ്ടു മണിയായപ്പോഴേക്കും 52% പോളിങ് ആണ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പാവേശം ഒരിക്കലും കെടാത്ത കണ്ണൂരില്‍ 55% പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 49 ശതമാനവും. എറണാകുളത്ത് നഗരവാസികള്‍ വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരിന്നെങ്കിലും പോളിങ് ശതമാനത്തിലെ ഉയര്‍ച്ച അതിനെയൊക്കെ അസ്ഥാനത്താക്കിയിരിക്കുകയാണ്.
തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് മുന്നേറുന്നത്. ആലപ്പുഴ തത്തംപള്ളിയില്‍ എല്‍ ഡി എഫ് - യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. രണ്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ പൊലീസ് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചു.