ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഡൊമിനിക്കിനെതിരെ ശോഭയുടെ പരാതി (Shobha Surendran complaints against Dominic Presantation)
Feedback Print Bookmark and Share
 
കൊച്ചി നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്‍റേഷനെതിരെ ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തനിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ ക്രിസ്ത്യന്‍ സഭ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന ഡൊമിനിക്‌ പ്രസന്‍റേഷന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ട ലംഘനമാണെന്ന്‌ ആരോപിച്ചാണ് ശോഭ പരാതി നല്‍കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ സമുദായം മാത്രം വോട്ടുചെയ്താല്‍ പോലും താന്‍ വിജയിക്കുമെന്ന ധാര്‍ഷ്ഠ്യം ഡൊമിനിക്‌ പ്രസന്റേഷന്‍റെ വാക്കുകളിലുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

എറണാകുളത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഇത്‌ തളളിക്കളയും. കോണ്‍ഗ്രസിന്‍റെ കൂട്ടുകെട്ട്‌ എന്‍ ഡി എഫുമായാണെന്നും അവര്‍ ആരോപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍