സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് തുടരുന്നു. ഇരുമുന്നണികളും ഇഞ്ചോടിച് പോരാട്ടം നടത്തുന്ന മൂന്ന് മണ്ഡലങ്ങളിലും അണികളും ആവേശത്തിലാണ്.
കണ്ണൂരില്‍ 40 ശതമാനവും എറണാകുളത്ത് 31 ശതമാനവും ആലപ്പുഴയില്‍ 37 ശതമാനവുമാണ് ഉച്ചവരെയുള്ള പോളിങ്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഇതുവരെ സമാധാനപരമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ആലപ്പുഴയില്‍ ഇടയ്‌ക്ക് മഴ പെയ്‌തെങ്കിലും പോളിങ്ങിനെ കാര്യമായി ബാധിച്ചില്ല. മഴ അല്പമായി മാറിയതോടെ ആളുകള്‍ പോളിങ് ബൂത്തുകളിലേക്ക് സജീവമായി എത്തിത്തുടങ്ങി.
അതേസമയം ആലപ്പുഴയിലും എറണാകുളത്തും വോട്ടിങ് യന്ത്രങ്ങള്‍ പണി മുടക്കിയത് വോട്ടെടുപ്പ് അല്പ നേരം വൈകാന്‍ കാരണമായി. ആലപ്പുഴയിലെ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂറോളം മുടങ്ങി.