ജനാധിപത്യത്തിന്‍റെ വിജയത്തിന് എല്ലാവരും വോട്ട് ചെയ്യണമെന്ന് ജസ്‌റ്റിസ് വി ആര്‍ കൃഷ്‌ണയ്യര്‍ പറഞ്ഞു. എറണാകുളത്ത് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ വോട്ടര്‍മാര്‍ക്ക് വോട്ടിന്‍റെ വില അറിയില്ല. അതിനാലാണ് ഇവരാരും പോളിങ് ബൂത്തുകളില്‍ എത്താത്തത്. എന്നാല്‍, ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ വോട്ടു രേഖപ്പെടുത്തും. അവര്‍ക്ക് വോട്ടിന്‍റെ വില അറിയാമെന്നും കൃഷ്‌ണയ്യര്‍ പറഞ്ഞു.
നമ്മുടെ പൂര്‍വ്വികര്‍ വളരെ ത്യാഗം സഹിച്ചാണ് വോട്ടവകാശം നേടി തന്നതെന്നും അതിനാല്‍ വോട്ടവകാശം നാം വിനിയോഗിക്കണമെന്നും പ്രൊഫ എം കെ സാനു പറഞ്ഞു. ഒരു സ്വകാര്യവാര്‍ത്താചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.