ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ആലപ്പുഴയില്‍ മഴ വില്ലന്‍: കണ്ണൂരില്‍ പോളിങ് 21% (Rain in Alapuzha, 21% polling in Kannur constituency)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാലാവസ്ഥയും നിര്‍ണായകമാകുന്നു. കണ്ണൂരില്‍ തെളിഞ്ഞ കാലാവസ്ഥ കനത്ത പോളിങ് നിലനിര്‍ത്തുമ്പോള്‍ ആലപ്പുഴയില്‍ ഇടയ്‌ക്കെത്തിയ മഴ പോളിങ്ങിനെ സാരമായി ബാധിച്ചു.

ആലപ്പുഴയില്‍ മഴ എത്തിയെങ്കിലും ഉറച്ച വോട്ടുകള്‍ക്ക് ഉലച്ചലേറ്റില്ല. മഴയെ അവഗണിച്ചും ആലപ്പുഴയില്‍ അണികള്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

കണ്ണൂരില്‍ ഇതുവരെ 21% വോട്ട് രേഖപ്പെടുത്തി. എറണാകുളം - 16%, ആലപ്പുഴ - 15 ശതമാനവും വോട്ട് ഇതുവരെ രേഖപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും പ്രമുഖരും സ്ഥാനാര്‍ത്ഥികളും നേരത്തേ വോട്ടു രേഖപ്പെടുത്തി. കണ്ണൂരില്‍ യു ഡി എഫ്‌ സ്ഥാനാര്‍ഥി എ പി അബ്‌ദുള്ളക്കുട്ടി പള്ളികുന്നിലെ രാധാവിലാസം സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. ആലപ്പുഴയിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി എ എ ഷുക്കൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂളില്‍ വോട്ടു ചെയ്തു. എന്നാല്‍, എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി ജി കൃഷ്ണ പ്രസാദിന്‌ ആലപ്പുഴ മണ്ഡലത്തില്‍ വോട്ടില്ല.

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എറണാകുളം സെന്‍റ് മേരീസിലും, വരാപ്പുഴ അതിരൂപതാ സഹായക മെത്രാന്‍ മാര്‍ ജോസഫ്‌ കാരിക്കാശേരി കൊച്ചി മാര്‍ക്കറ്റ്‌ റോഡിലുളള സെന്‍റ് മേരീസ്‌ സ്കൂളിലും വോട്ടുചെയ്തു.

കേന്ദ്രമന്ത്രി ഇ അഹമ്മദ്‌ കണ്ണൂരില്‍ വോട്ടുരേഖപ്പെടുത്തി. എം പിമാരായ കെ സി വേണുഗോപാല്‍ കെ സുധാകരന്‍, ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ എന്നിവരും നേരത്തെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍