ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ആലപ്പുഴയില്‍ മഴ: പോളിംഗ് കുറഞ്ഞേക്കും (Heavy rain may hit polling in Alappuzha)
Feedback Print Bookmark and Share
 
PRO
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയില്‍ കനത്ത മഴ പോളിംഗിനെ ബാധിച്ചേക്കും. രാവിലെ 9:15 ഓടെ പെയ്ത മഴ മുക്കാല്‍ മണിക്കൂറിന് ശേഷവും പൂര്‍ണ്ണമായി തോര്‍ന്നിട്ടില്ല.

എട്ടുമണിക്കാരംഭിച്ച പോളിംഗ് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ആലപ്പുഴയില്‍ ഏതാണ്ട് 10 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍ കാത്തിരിക്കവേ ആണ് നിനച്ചിരിക്കാതെ മഴ എത്തിയത്. ഇതോടെ ബൂത്തുകളില്‍ ഊഴം കാത്തുനിന്ന വോട്ടര്‍മാ‍ര്‍ പോലും മടങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ഒമ്പതേ കാലിന് തുടങ്ങിയ മഴ ഇടയ്ക്കൊന്ന് ശമിച്ചെങ്കിലും പിന്നീട് വീണ്ടും ശക്തമാകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ കുറയുന്നതോടെ വോട്ടര്‍മാര്‍ വീണ്ടും ബൂത്തുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍.

ഏതാണ്ട് ഒരു മണിക്കൂറോളം പലബൂത്തുകളിലും വോട്ടുചെയ്യാന്‍ ഒരാള്‍ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ആലപ്പുഴയില്‍ 1,14,000 വോട്ടര്‍മാരാണുള്ളത്. സ്ഥാനാര്‍ത്ഥികളുടെ മനസില്‍ കനല്‍ കോരിയിട്ട് പെയ്ത പോളിംഗിന്‍
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍