കണ്ണൂരില്‍ കനത്ത പോളിങ്ങിനോടൊപ്പം ആരോപണ-പ്രത്യാരോപണങ്ങളുടെ മൂര്‍ച്ചയും കൂടി വരികയാണ്. പുറത്തു നിന്നും ഉള്ള പ്രവര്‍ത്തകര്‍ ഇരുമുന്നണികളിലും ഉണ്ടെന്ന് മുന്നണികള്‍ പരസ്‌പരം ആരോപിക്കുന്നു.
ഉപതെരഞ്ഞെടുപ്പ് പേടി കൂടാതെ നടത്താന്‍ കേന്ദ്രസേന വന്നത് നന്നായെന്ന് കണ്ണൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനര്‍ത്ഥി എം വി ജയരാജന്‍ പറഞ്ഞു. സേന വന്നത് നന്നായി. ജനങ്ങള്‍ക്ക് നിര്‍ഭയം വോട്ട് ചെയ്യാന്‍ വരാന്‍ കഴിയുന്നുണ്ട്.
കണ്ണൂരില്‍ യു ഡി എഫ് പുറത്തുനിന്ന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്ന് അക്രമം നടത്തി. ഇടതിന് അനുകൂലമായ ട്രെന്‍ഡ് ആണ്. യു ഡി എഫ് രാഷ്‌ട്രീയപ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ പി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. ഇടതുമുന്നണി പുറത്തു നിന്ന് സ്ഥാനാര്‍ത്ഥികളെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
എറണാകുളത്ത് പോളിങ് പൊതുവേ സമാധാനപരമാണെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്‍റേഷന്‍ പറഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.