സംസ്ഥാനത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേന്ദ്രസേന അകത്തും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പുറത്തുമാണെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസേനയുടെ സാന്നിധ്യം ഉള്ളതിനാല്‍ ബൂത്തിനകത്ത് പ്രശ്നങ്ങളുണ്‌ടാകില്ല. അതിനാല്‍ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്.
എന്നാല്‍ ബൂത്തുകള്‍ക്കടുത്ത് ജില്ലയ്ക്കു പുറത്തുള്ള സി പി എം പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുന്നതായി കണ്‌ടു. ഇവരെ ഇവിടന്നു മാറ്റാന്‍ എസ് പിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.