ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വോട്ടെടുപ്പ് ആരംഭിച്ചു: കണ്ണൂരില്‍ കനത്ത കാവല്‍ (Voting begins in three by-poll constituencies)
Feedback Print Bookmark and Share
 
PRO
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത പോളിംഗിന്‍റെ സൂചന നല്‍കിയാണ് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നത്.

ആദ്യമണിക്കൂറിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കണ്ണൂരിലും ആലപ്പുഴയിലും പത്ത് ശതമാനം വീതമാണ് പോളിംഗ്. എറണാകുളത്ത് മാത്രമാണ് പോളിംഗില്‍ പിന്നോക്കം നില്‍ക്കുന്നത്. ആറ് ശതമാനമാണ് ഇവിടെ ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയ പോളിംഗ്.

എട്ട് മണിക്ക് മുന്‍‌പ് തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പോളിംഗ് ഉയരുന്നത് ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. എറണാകുളത്ത് 1,43,091വോട്ടര്‍മാരും കണ്ണൂ‍രില്‍ 1,33,326 പേരും ആലപ്പുഴയില്‍ 1,14,000 വോട്ടര്‍മാരുമാണ് ഉള്ളത്.

കണ്ണൂരില്‍ ഓരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിലാണ് കണ്ണൂരില്‍ ഇക്കുറി വോട്ടിംഗ് നടക്കുന്നത്. സ്ഥാനാര്‍ഥികളുടെ ഒരു ഏജന്‍റിനെ വീതം മാത്രമേ ബൂത്തിലിരിക്കാന്‍ അനുവദിച്ചിട്ടുള്ളു. വോട്ടര്‍ പട്ടിക ബൂത്തിന് പുറത്ത് കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.

ബൂത്തിന്‍റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. വോട്ടെടുപ്പ് അവസാനിക്കുന്ന വൈകിട്ട് അഞ്ചുമണിക്ക് അഞ്ചുമിനുട്ടുമുമ്പേ ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കും. പിന്നീടെത്തുന്നവരെ വോട്ട്‌ചെയ്യാന്‍ അനുവദിക്കില്ല. കള്ളവോട്ടുചെയ്യാനെത്തുന്നവരെ കണ്ടെത്താനായി ഓരോ ബൂത്തിലും വീഡിയോഗ്രാഫര്‍മാരുണ്ടാവും. കള്ളവോട്ടിന് ശ്രമിക്കുന്നവരെ ബൂത്തില്‍ത്തന്നെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍