ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കേന്ദ്രസേന ബൂത്തില്‍ തന്നെ ഇരിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍ (Central Force will sit at polling stations: EC)
Feedback Print Bookmark and Share
 
PRO
PRO
ഉപതെരഞ്ഞെടുപ്പില്‍ സുരക്ഷ ശക്തമാക്കുന്നതിനായി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെത്തിയ കേന്ദ്രസേന ബൂത്തില്‍ തന്നെ ഇരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്രസേന ബാരക്കില്‍ ഇരിക്കുകയേ ഉള്ളൂവെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവനയ്‌ക്ക് മറുപടിയായി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രസേനയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായ നടപടിയല്ലെന്ന് പറഞ്ഞ കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കുന്നതിന്‌ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം സേന പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

ലോക്കല്‍ പൊലീസും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന്‌ മൂന്ന്‌ ഖണ്ഡികകളുളള വാര്‍ത്താക്കുറിപ്പില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്ത മന്ത്രാലയമാണ്‌ കേന്ദ്രസേനയെ നിയോഗിക്കുന്നതെങ്കിലും ഒരിക്കല്‍ വിന്യസിച്ചുകഴിഞ്ഞാല്‍ സേന പൂര്‍ണമായും കമ്മീഷന്‍റെ നിയന്ത്രണത്തിലായിരിക്കും.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിവാദ പ്രസ്താവന നടത്തിയതിനു തൊട്ടു പിന്നാലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോയും ഇതേ രീതിയിലുള്ള വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍