സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി കള്ളുഷാപ്പ് അടച്ചിടണമെന്നുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു.
കളളുചെത്ത് തൊഴിലാളി അസോസിയേഷനും കളളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി.
ഒന്നാംതീയതി കളളുഷാപ്പുകള്‍ തുറക്കുന്നത് അബ്കാരി നിയമത്തിലെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജി എന്‍ പ്രതാപന്‍ എം എല്‍ എ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.