തിരുവനന്തപുരം, വെള്ളി, 6 നവംബര്‍ 2009( 11:55 IST )
PRO
PRO
തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ ചങ്ങാടം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിനും, മലപ്പുറം ജില്ലയിലെ അരീക്കോട് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കും.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ചെറിയതുറ സംഘര്‍ഷത്തില്‍ നാശനഷ്‌ടങ്ങളുണ്ടായ 36 കുടുംബങ്ങള്‍ക്ക് കൂടി നഷ്‌ടപരിഹാരം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.