പുറത്ത് നിന്ന് പ്രവര്‍ത്തകര്‍: സിപിഎം പരാതി നല്‍കി
കൊച്ചി, വെള്ളി, 6 നവംബര്‍ 2009( 14:31 IST )
PRO
PRO
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചെങ്കിലും പോരാട്ടത്തിന്‍റെ തീവ്രതയ്‌ക്ക് കുറവൊന്നുമില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ പുറത്തു നിന്നുള്ള യു ഡി എഫ് പ്രവര്‍ത്തകര്‍ ക്യാംപ് ചെയ്യുകയാണെന്ന് ആരോപിച്ച് സി പി എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലാണ് പരാതി നല്‍കിയത്.
അതേസമയം നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്‌ത് തുടങ്ങി. എന്നാല്‍ എറണാകുളത്തു പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി മുടങ്ങി. ഭൂരിഭാഗം പ്രസൈഡിങ് ഓഫിസര്‍മാരും പോളിങ് ഒഫീഷ്യലുകളും എത്താത്തതിനാലാണിത്.
ഇതിനിടെ ഉപതെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കനത്ത പരിശോധന തുടങ്ങി. ഇന്നു രാത്രി വരെ നീണ്ടു നില്‍ക്കുന്ന പരിശോധന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ജില്ലാ പൊലീസിനൊപ്പം കേന്ദ്ര സേനയും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.