ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഉപതെരഞ്ഞെടുപ്പ്: മൂന്ന് മണ്ഡലങ്ങളില്‍ നാളെ പൊതു അവധി (By-election: Public holliday in three assembly constituency on tomorrow)
Feedback Print Bookmark and Share
 
സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, ആലപ്പുഴ, എറണാകുളം നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

കേരളാ ഷോപ്സ്‌ ആന്‍ഡ്‌ കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും നാളെ ശമ്പളത്തോടെ അവധി നല്‍കാന്‍ ലേബര്‍ കമ്മീഷണറോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്‍റ് ആക്‌ട് അനുസരിച്ചും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍