തിരുവനന്തപുരം, വെള്ളി, 6 നവംബര്‍ 2009( 09:54 IST )
PRO
PRO
മലപ്പുറം ജില്ലയിലെ അരീക്കോട് ചാലിയാര്‍ പുഴയിലെ തോണി ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം ഇന്ന് ചേരും. അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നല്കേണ്ട നഷ്‌ടപരിഹാരം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.
വിവിധ വകുപ്പുകളുടെ സംയുക്തയോഗമാണ് ഇന്ന് ചേരുന്നത്. നഷ്‌ടപരിഹാരം നല്‍കുക, മൂര്‍ക്കനാട് കടവില്‍ തൂക്കു പാലത്തിനു നടപടിയെടുക്കുക, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയായിരിക്കും ഇന്ന് ചേരുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യുക.
സ്കൂള്‍ വിദ്യാര്‍ഥികളുടെ തോണിയാത്ര സംബന്ധിച്ച് എല്ലാ കലക്‌ടര്‍മാരോടും റിപ്പോര്‍ട്ട് തേടും. സംസ്ഥാനത്ത് ദുരന്തനിവാരണസേനക്ക് കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ പി രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.