ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഇന്ന് നിശബ്ദ പ്രചാരണം (Silent campaign begins in three byelection constitutes in Kerala)
Feedback Print Bookmark and Share
 
PRO
സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കിലാണ്. അവസാന മണിക്കൂറുകളിലും പരമാവധി സമ്മതിദായകരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

പഞ്ചായത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം.വോട്ടിനായി അവസാനവട്ട അഭ്യര്‍ത്ഥനയുമായി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വീടുകളില്‍ കയറിത്തുടങ്ങി. വോട്ടര്‍മാര്‍ക്ക് പേരും വീട്ടുനമ്പരും രേഖപ്പെടുത്തിയ വോട്ടിംഗ് സ്ലിപ്പുകളും വിതരണം ചെയ്യുന്നുണ്ട്. വോട്ടര്‍പട്ടികാ വിവാദം കൊണ്ട് തന്നെ ശ്രദ്ധേയമായ കണ്ണൂരില്‍ യുഡി‌എഫ് എല്‍‌ഡി‌എഫ് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചുതുടങ്ങി.

തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പോളിംഗ് ശതമാനം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. നാളെ രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. മൂന്ന് മണ്ഡലങ്ങളിലായി മുപ്പത്തിയഞ്ച് സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക. ഇതില്‍ ഭൂരിഭാഗം പേരും അപരന്‍‌മാരാണ്.

എറണാകുളത്ത് 1,43,091വോട്ടര്‍മാരും കണ്ണൂ‍രില്‍ 1,33,326 പേരും ആലപ്പുഴയില്‍ 1,14,000 വോട്ടര്‍മാരുമാണ് ഉള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍