ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കൊട്ടിക്കലാശം സമാധാനപൂര്‍ണം (Campaign ends peacefully)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം സമാധാനപൂര്‍ണം. ആലപ്പുഴ, കൊച്ചി, കണ്ണൂര്‍ മണ്ഡലങ്ങള്‍ ചൂടേറിയ പരസ്യ പ്രചാരണത്തിന്‍റെ അവസാ‍നനിമിഷങ്ങളിലാണ്. കനത്ത സുരക്ഷയിലായിരുന്നു കൊട്ടിക്കലാശം. പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ അവസാനനിമിഷ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായത്. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.

കണ്ണൂര്‍, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളുടെ കേന്ദ്രങ്ങളില്‍ ഇരു മുന്നണികളും ബി ജെ പിയും അവസാനദിന പ്രചാരണം പൊടിപൊടിച്ചു. കൊച്ചിയില്‍ വൈകുന്നേരത്തോടെ എത്തിയ മഴ കൊട്ടിക്കലാശത്തെ തെല്ലും ബാധിച്ചില്ല.

എങ്ങും ചുവപ്പന്‍ പതാ‍കകളും ത്രിവര്‍ണ പതാകകളും പാറിക്കളിച്ചു. വിജയം ഉറപ്പാക്കിയാണ് യു ഡി എഫ്- എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണം അവസാനിപ്പിച്ചിരിക്കുന്നത്. വികസന പ്രശ്‌നങ്ങളും ആസിയാന്‍ കരാറും തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രശ്‌നങ്ങളായെങ്കിലും കണ്ണൂരിലെ വോട്ടര്‍ പട്ടിക ആയിരുന്നു അവസാനനിമിഷങ്ങളില്‍ മൂന്ന് മണ്ഡലങ്ങളിലും നിറഞ്ഞു നിന്നത്.

ഇരുമുന്നണികളുടെയും കൊട്ടിക്കലാശം മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു. രാവിലെ മുതല്‍ തന്നെ നേതാക്കളെല്ലാം പാര്‍ട്ടി കേന്ദ്രങ്ങളിലുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ കൊട്ടിക്കലാശത്തിന് മൂന്ന് മണ്ഡലങ്ങളിലുമായി എത്തിയിരുന്നു.

ആലപ്പുഴയില്‍ തികച്ചും സൌഹാര്‍ദ്ദപരമായിട്ടായിരുന്നു കൊട്ടിക്കലാശം. ചെണ്ടമേളവും ബലൂണുകളും പാര്‍ട്ടി കൊടികളും പതാകകളും കൊട്ടിക്കലാശത്തിന് കൊഴുപ്പേകി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍