ഒന്നാം മാറാട് കലാപത്തിലെ കൊലക്കേസിന്‍റെ വിചാരണ ഇന്ന് മുതല്‍ മാറാട് പ്രത്യേക കോടതിയില്‍ ആരംഭിക്കും.
അഞ്ചുപേര്‍ കൊലചെയ്യപ്പെട്ട ആക്രമണ പരമ്പരയില്‍ രണ്ടാമതായി വെട്ടേറ്റു മരിച്ച നടുവട്ടം പള്ളിത്തൊടി യൂനസി(21)ന്‍റെ കേസാണ് ആദ്യമായി വിചാരണയ്ക്കെടുക്കുന്നത്.
2002 ജനുവരി മൂന്നിന് രാത്രി 7.45നാണ് പള്ളിത്തൊടി മൊയ്‌തീന്‍ കോയയുടെ മകനായ യൂനസ് വെട്ടേറ്റു മരിച്ചത്. ഭാര്യയുമായി സംസാരിച്ചുനില്‍ക്കുന്നതിനിടയിലാണ് ബോട്ടിന് ആരോ തീവച്ചതായി കണ്ടത്.
'ബോട്ട് കത്തുന്നു' എന്നു പറഞ്ഞുകൊണ്ട് മാറാട് കടപ്പുറത്തേക്ക് ഓടുന്നതിനിടയില്‍ 12 പേര്‍ അടങ്ങുന്ന സംഘം വാള്‍ കൊണ്ട് യൂനസിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.