ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കോണ്‍ഗ്രസ് കമ്മീഷനെ വരുതിയിലാക്കി: പിണറായി (Congress made Comission at their command: Pinarayi Vijayan)
Feedback Print Bookmark and Share
 
PRO
PRO
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസേനയെ എന്തിനാണ് സംസ്ഥാനത്തേക്ക് അയച്ചത്. സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പലതവണ പരാതികളുയര്‍ന്നിട്ടുണ്ട്. മുന്‍പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എം എസ് ഗില്ലിനെ പിന്നീട് കോണ്‍ഗ്രസ് മന്ത്രിയാക്കിയത് പണ്ട് ചെയ്ത സഹായങ്ങള്‍ക്കുള്ള ഉപകാരസ്‌മരണയാണ്.

ഏഴാം തീയതി സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥിതി ഇടതുമുന്നണിക്ക് അനുകൂലമാണ്. ഉപതെരഞ്ഞെടുപ്പില്‍ അനായാ‍സം ജയിക്കാമെന്നാണ് യു ഡി എഫ് കരുതുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ യു ഡി എഫിന് അനുകൂലമല്ല. മൂന്നു വര്‍ഷത്തെ എല്‍ ഡി എഫ് ഭരണം വിജയകരമായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വോട്ട് ചെയ്‌തവര്‍ക്ക് ഇപ്പോള്‍ പശ്ചാത്താപമുണ്ട്. മായാവലയമുണ്ടാക്കി എല്‍ ഡി എഫ് ഭരണനേട്ടങ്ങള്‍ മറയ്‌ക്കപ്പെട്ടതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം പിന്നോട്ടു പോയെന്ന ആരോപണം വസ്‌തുതാവിരുദ്ധമാണ്. കേരളം തൊഴിലുറപ്പ് പദ്ധതി വിജയകരമാക്കി. കേന്ദ്ര പദ്ധതികള്‍ക്കുള്ള തുക പാഴാക്കിയത് യു ഡി എഫ് സര്‍ക്കാരാണെന്നും പിണറായി ആരോപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍