ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തോണിയപകടം: നേവി അരീക്കോട്ടേക്ക് (Navy to the rescue at Areekkod)
Feedback Print Bookmark and Share
 
PRO
PRO
മലപ്പുറം അരീക്കോട് ചാലിയാര്‍ പുഴയില്‍ വള്ളം മറിഞ്ഞുണ്ടായ് അപകടത്തില്‍ രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേന കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു. ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെങ്കിലും ഇരുട്ട് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അപകടത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു.

സംഭവത്തെക്കുറിച്ച് അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ കലക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്കിയതായി മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കലക്‌ടറോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കി.

അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളായ സുഹൈല്‍, മുഹമ്മദ് മുഫ്‌തി, തോയിബ, ഷമീന്‍, സിറാജ്, ശിഹാബ്, തൌഫീഖ്, ഷാഹിദലി എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍.

വിദ്യാഭ്യാസമന്ത്രി എം എ ബേബി, കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം ഡി എം ഒയ്‌ക്കും കോഴിക്കോട് മെഡിക്കല്‍ കോളജ് സൂ‍പ്രണ്ടിനും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍