ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വള്ളം മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു (Three students died in boat mishap)
Feedback Print Bookmark and Share
 
PRO
PRO
മലപ്പുറം അരീക്കോട് ചാലിയാര്‍ പുഴയില്‍ വള്ളം മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു. ആറ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സുഹൈല്‍, മുഹമ്മദ് മുഫ്‌തി, തോയിബ, ഷമീന്‍, സിറാജ്, ശിഹാബ്, തൌഫീഖ്, ഷാഹിദലി എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. നാല് കുട്ടികളെ കാണാനില്ല.

വിദ്യാഭ്യാസമന്ത്രി എം എ ബേബി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം ഡി എം ഒയ്‌ക്കും കോഴിക്കോട് മെഡിക്കല്‍ കോളജ് സൂ‍പ്രണ്ടിനും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. അതേസമയം ഇരുട്ട് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.

കടത്തുതോണി മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. മൂര്‍ക്കനാട് സുബ്‌ലുസുലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മിക്ക കുട്ടികള്‍ക്കും നീന്തല്‍ അറിയാമായിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കരയില്‍ ബന്ധിച്ചിരിക്കുന്ന കയര്‍ വലിച്ചാണ് തോണി നീങ്ങുന്നത്.

സ്‌കൂള്‍ വിട്ട് പോകുന്ന കുട്ടികള്‍ സഞ്ചരിക്കുകയായിരുന്ന തോണിയാണ് അപകടത്തില്‍പ്പെട്ടത്. തോണി ഒരു വശത്തേക്ക് മറിയുകയായിരുന്നു. തോണിയില്‍ അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രക്ഷപ്പെട്ട ചില കുട്ടികളുടെ നില ഗുരുതരമാണ്. മൂര്‍ക്കനാട് കടവിലാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലം ഏറെ ആഴമുള്ളതായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍