ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » രവി ചട്ടം ലംഘിച്ചു; ചെലവ് സ്വയം വഹിക്കണം (Vayalar Ravi breaches code of conduct)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യാത്ര ചെയ്‌തതിന്‍റെ മുഴുവന്‍ ചെലവും വയലാര്‍ രവി തന്നെ വഹിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവിട്ടു. വയലാര്‍ രവി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിലെത്തിയ വയലാര്‍ രവി സര്‍ക്കാര്‍ സൌകര്യങ്ങളുടെ ചെലവ് സ്വയം വഹിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിമാനയാത്രാ ചെലവും, മറ്റ് ഗതാഗത സൌകര്യങ്ങളുടെ ചെലവും സര്‍ക്കാരിന് നല്‌കണമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രവി ചട്ടലംഘനം നടത്തിയതായി നേരിട്ട് വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ലെങ്കിലും സര്‍ക്കാര്‍ ചെലവുകള്‍ വഹിക്കാന്‍ പറയുന്നതിലൂടെ രവി ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍